‘നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്വം’- പരിസ്ഥിതി ദിനം ആചരിച്ചു

Attingal vartha_20260605_210742_0000

കല്ലമ്പലം: ‘നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്വം’ എന്ന ശീർഷകത്തിൽ സമസ്‌ത കേരള സുന്നി യുവജന സംഘം (എസ്.വൈ.എസ്) സംസ്ഥാന വ്യാപകമായി നടത്തി വരുന്ന പരിസ്ഥിതി ക്യാമ്പയിന്റെ ഭാഗമായി വർക്കല സോൺ കമ്മിറ്റിക്ക് കീഴിൽ ബോധവൽക്കരണവും, വൃക്ഷതൈ നടൽ ഉദ്ഘാടനവും സംഘടിപ്പിച്ചു.

കല്ലമ്പലം ഐമാസ് അക്കാദമിയിൽ നടന്ന പരിപാടി കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ആലംകോട് ഹാഷിം ഹാജി ഉദ്ഘാടനം ചെയ്തു.

പ്രകൃതിയെ സ്നേഹിക്കാനും അതിലൂടെ പ്രകൃതിയിലേക്ക് മടങ്ങാനും കൂടുതൽ വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുകയും, കുന്നുകൾ ഇടിക്കാതിരിക്കാനുമുള്ള പ്രവർത്തനങ്ങളാണ് നമ്മുടെ ഭാഗത്തു നിന്നുമുണ്ടാകേണ്ടതെന്നും പ്രകൃതിക്ക് ദോഷമുണ്ടാകുമ്പോഴാണ് മനുഷ്യർക്കും ദോഷം സംഭവിക്കുന്നതെന്നും, അത് കാരണമാണ് ഉരുൾപൊട്ടലുകളും മറ്റ് പ്രകൃതി ദുരന്തങ്ങളുമുണ്ടാകുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

വരും ദിവസങ്ങളിൽ പ്രവർത്തകരുടെ നേതൃത്വത്തിൽ കാർബൺ ന്യൂട്രൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും യൂണിറ്റ് തലങ്ങളിൽ ബോധവൽക്കരണം നടത്തുകയും ചെയ്യും.

സയ്യിദ് മുഹമ്മദ്‌ ജൗഹരി, അനീസ് സഖാഫി, നിസാർ വെള്ളൂർക്കോണം, നൗഫൽ മദനി, എസ് സിയാദ്, നിജാസ്, അൻസാരി ജൗഹരി, അഹ്‌മദ്‌ ബാഖവി, നസീമുദ്ദീൻ ഫാളിലി, അർഷദ് സഅദി, സാജിദ് മുസ്‌ലിയാർ, അബ്ദുൽ സമദ് നഈമി, സഫീർ മുസ്‌ലിയാർ, നസീർ എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!