
മുദാക്കൽ, പുകയിലത്തോപ്പ് ഡി. എ എം യു.പി സ്കൂളിൽ ഔഷധത്തോട്ട നിർമ്മാണം നടന്നു. പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് സീനിയർ ചേംബർ ഇൻ്റർനാഷണലിൻ്റെ ആഭിമുഖ്യത്തിലാണ് ഔഷധത്തോട്ടം നിർമ്മിച്ചത്.
പ്രസിഡൻ്റ് ശിവദാസൻ നായർ, സെക്രട്ടറി അജിത് കുമാർ എന്നിവർ നേതൃത്ത്വം നൽകി.ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗം നന്ദുരാജ്, മുദാക്കൽ ഗ്രാമപഞ്ചായത്ത് അംഗം വിജയകുമാർ എന്നിവർ ചെടികൾ നട്ട്ഔഷധത്തോട്ട നിർമ്മാണത്തിന് തുടക്കം കുറിച്ചു. തുടർന്ന് പരിസ്ഥിതി ബോധവൽക്കരണ ക്ലാസ് നടന്നു. ഹെഡ്മാസ്റ്റർചന്ദ്ര മോഹൻ അധ്യക്ഷനായി.


