വെമ്പായം ബാർ തീവെപ്പ്: ചികിത്സയിലായിരുന്ന നൗഫൽ കൂടി മരിച്ചു; ദുരന്തത്തിൽ മരണം നാലായി

Attingal vartha_20260731_113706_0000

വെമ്പായം: വെമ്പായം ബാർ റെസിഡൻസി ഹോട്ടലിലുണ്ടായ തീവെപ്പ് സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വെമ്പായം സ്വദേശി നൗഫൽ മരിച്ചു. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് മരിച്ചവരുടെ എണ്ണം നാലായി.

രണ്ടാഴ്ച മുമ്പാണ് വെമ്പായം ബാർ റെസിഡൻസി ഹോട്ടലിൽ മദ്യപിക്കുന്നതിനിടെ തർക്കമുണ്ടായി സംഘർഷത്തിലേക്ക് നീങ്ങിയത്.

മദ്യപിച്ചിരുന്നവർക്കിടെയുണ്ടായ വാക്കേറ്റം കൈയാങ്കളിയിലെത്തിയതിനെ തുടർന്ന് നന്നാട്ടുകാവ് സ്വദേശി അനീഷ് പുറത്തുപോയി പെട്രോളുമായി തിരിച്ചെത്തി ബാറിനുള്ളിലുണ്ടായിരുന്നവരുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തിയെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ തേക്കട സ്വദേശി നവാസും പിന്നീട് പ്രതിയായ നന്നാട്ടുകാവ് സ്വദേശി അനീഷും മരണപ്പെട്ടിരുന്നു. കേസിലെ പ്രധാന ദൃക്‌സാക്ഷിയായ നെടുമങ്ങാട് ഇരിഞ്ചയം താന്നിമൂട് സ്വദേശി രതീഷ് പിന്നീട് ആത്മഹത്യ ചെയ്തതും കേസിൽ ഏറെ ശ്രദ്ധേയമായിരുന്നു.
ചികിത്സയിലായിരുന്ന നൗഫലും വെള്ളിയാഴ്ച മരണത്തിന് കീഴടങ്ങിയതോടെ ഈ ദുരന്തവുമായി ബന്ധപ്പെട്ട മരണസംഖ്യ നാലായി ഉയർന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!