
കല്ലമ്പലം : ഓണക്കാല വിളവെടുപ്പ് ലക്ഷ്യമാക്കി സർക്കാർ സഹായത്തോടെ മണമ്പൂർ പഞ്ചായത്ത് അഞ്ചാം വാർഡിലെ ഒൻപതു വനിതകൾ പ്രയത്നിച്ചപ്പോൾ അവരുടെ കൃഷി രീതി നാടിന് മാതൃക ആയി വസന്തം വിരിയിച്ചു. ഈ വർഷത്തെ മികച്ച കർഷക കൂട്ടായ്മയായി മണമ്പൂർ ഗ്രാമ പഞ്ചായത്ത് കർഷകദിനത്തിൽ അവരെ ആദരിച്ചു.


ബന്ദി, വാടാമല്ലി എന്നീ പുഷ്പങ്ങളും: വെണ്ട, വഴുതന, തക്കാളി, മുളക്, മീറ്റർ പയർ, വെള്ളരി, ചോളം, ചീര എന്നീ പച്ചക്കറികളും ഇവർ ശാസ്ത്രീയമായി കൃഷി ചെയ്തു വരുന്നു. പൊതു ജനങ്ങൾക്ക് അവർ വിരിയിച്ച പൂക്കൾ നേരിട്ട് കാണുവാൻ ബുധൻ മുതൽ ഞായർ വരെ വൈകുന്നേരം 4 മുതൽ 6 മണി വരെ സൗജന്യ പ്രവേശനം ഉണ്ടായിരിക്കും.





