
ചിറയിൻകീഴ് പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ എൻആർജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
VB-GRAM G പ്രകാരം പ്രകാരം ഉള്ള പണികൾ ഉടനെ ആരംഭിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് തൊഴിലാളികൾ സമരം നടത്തിയത്.
പുതിയ നിയമത്തിൽ പറയുന്ന 125 ദിവസം തൊഴിൽ ലഭ്യമാക്കുക, ഈ വർഷത്തെ പദ്ധതി ഉടൻ ആരംഭിക്കുക, പുതിയ തൊഴിലാളികൾക്ക് തൊഴിൽ കാർഡ് നൽകുക200 തൊഴിൽ ദിനം നൽകുന്ന ട്രൈബൽ പ്ലസ് പദ്ധതി നടപ്പിലാക്കുക, വേതന കുടിശ്ശിക ഉടൻ നൽകുക, കൂടുതൽ കാർഷിക പണികൾ പദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു.
പഞ്ചായത്ത് ഓഫീസിലേക്കുള്ള മാർച്ചും ധര്‍ണയും എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറി
എസ് പ്രവീൺ ചന്ദ്ര ഉദ്ഘാടനം ചെയ്തു. യൂണിയൻ മേഖല പ്രസിഡന്റ് സൗമ്യ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു, സിപിഐഎം ഏരിയ കമ്മിറ്റി അംഗങ്ങളായ പി മണികണ്ഠൻ
ജി വ്യാസൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി
വി സുഭാഷ്. അനീഷ്,ബേഷ്മ ജയിൻ എന്നിവർ സംസാരിച്ചു. യൂണിയൻ മേഖലാ സെക്രട്ടറി സജിത്ത് ഉമ്മർ സ്വാഗതവും ഹീസാ മോൻ നന്ദിയും രേഖപ്പെ


