ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് അജിമോൻ ബസ് ജീവനക്കാരൻ മരണപ്പെട്ടു

Attingal vartha_20260909_123126_0000

ആറ്റിങ്ങൽ: ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ അജിമോൻ ബസിലെ ജീവനക്കാരൻ മരിച്ചു. നിലയ്ക്കാമുക്ക് സ്വദേശി ജയരാജൻ (73) ആണ് മരിച്ചത്. ആറ്റിങ്ങലുകാർക്ക് ഏറെ പരിചിതനായ ജയരാജൻ കഴിഞ്ഞ 20 വർഷത്തിലേറെയായി അജിമോൻ ബസിലെ ജീവനക്കാരനായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.

ഇന്ന് രാവിലെ 10:15ഓടെ ഡ്യൂട്ടിക്കിടെ ബസുമായി ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തിയ ശേഷം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ജയരാജൻ വെള്ളം വാങ്ങുന്നതിനായി സമീപത്തെ ബേക്കറിയിൽ കയറിയപ്പോഴാണ് കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. അജിമോൻ ബസിലെ മുതിർന്ന ജീവനക്കാരനായ ജയരാജനെ അടുത്തിടെ സഹപ്രവർത്തകർ ആദരിച്ചിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!