
ചിറയിൻകീഴ് : കൊടിക്കകം പള്ളിക്കൂടം സൗഹ്യദ വേദി സഹപാഠി സംഗമത്തിൻ്റെ ഭാഗമായി പുരാരേഖാ പുസ്തക പ്രദർശനവും ഓണാഘോഷവും സംഘടിപ്പിച്ചു. കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ ഹാളിൽനടന്ന ചടങ്ങ് കവിയും ഗാന രചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.മുതിർന്ന തലമുറയിൽ ജിവിച്ചവർ അവരുടെ ജീവിതാനുഭവം പുതിയ തലമുറയ്ക്ക് കൈമാറുവാൻ നമുക്ക് കഴിയേണ്ടതായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാനുഷരെല്ലാരും ഒന്നുപോലെ എന്ന സന്ദേശം പകരുന്ന ഓണം കേരളം ലോകത്തിനു നൽകിയ വലിയ സംഭാവനയാണ്. ഓണത്തിൻ്റെ മഹനീയ സന്ദേശം പതലമുറകൾക്ക് കൈമാറേണ്ടത് നമ്മുടെ കടമയാണെന്നദ്ദേഹം പറഞ്ഞു. ആർക്കൈവ്സ് മുൻ ഡയറക്ടർ പി.ബിജു അധ്യക്ഷനായി.
ചടങ്ങിൽ പരിസ്ഥിതി പ്രവർത്തകൻ സുബിൻ മുടപുരം, ആശംസ പ്രസംഗം നടത്തി. ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു.
പുരസ്ക്കാരവിതരണവും നടന്നു.മണികണ്ഠൻ നായർ സ്വാഗതവും മഹിബാലൻ റിപ്പോർട്ടും സാദിക്ക് നന്ദിയും രേഖപ്പെടുത്തി.


