നഗരൂരിൽ കുട്ടിയുടെ കൈവിരൽ തെരുവുനായ കടിച്ചെടുത്തു- 11 വയസ്സുകാരന് ഗുരുതര പരിക്ക് 

Attingal vartha_20260921_090017_0000

ന​ഗരൂരിൽ തെരുവുനായ ആക്രമണം. 11കാരന്റെ കൈവിരൽ നായ കടിച്ചെടുത്തു. മൊട്ടലുവിള സ്വദേശികളായ രാജു – അഞ്ജു ദമ്പതികളുടെ മകൻ ശരണിനാണ് ​ഗുരുതരമായി പരിക്കേറ്റത്. ശരണിന്റെ വലതുകൈയിലെ വിരളിന്റെ പകുതിയോളം തെരുവുനായ കടിച്ചെടുത്തു.

കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. വീട്ടുമുറ്റത്ത് സഹോദരിയോടൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് ശരണിന് നേരെ തെരുവുനായ ആക്രമണമുണ്ടായത്. കുട്ടികൾ ബഹളം വയ്ക്കുന്നത് കേട്ട് വീട്ടുകാർ എത്തിയപ്പോഴേക്കും തെരുവുനായ ശരണിന്റെ വിരൽ കടിച്ചെടുത്തിരുന്നു. ശരണിന്റെ കാലിനും ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

തെരുവുനായ പാഞ്ഞടുത്ത ഉടൻ സഹോദരി ഓടിമാറിയതിനാൽ രക്ഷപ്പെടുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ ശരണിനെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരണിനെ ആക്രമിച്ച തെരുവുനായ സമീപ പ്രദേശങ്ങളിലെ വളർത്തു മൃ​ഗങ്ങളെയും ആക്രമിച്ചതായി പ്രദേശവാസികൾ പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!