ആലംകോട് മണ്ണൂർഭാഗത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി 

Attingal vartha_20261010_191538_0000

ആറ്റിങ്ങൽ : ആലംകോട് മണ്ണൂർഭാഗത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണൂർഭാഗം സരിത ഭവനിൽ സുനിൽ – സരിത ദമ്പതികളുടെ മകൾ സംവൃത സുനിൽ ആണ് മരിച്ചത്.

ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ ആശുപത്രിയിൽ പോയി മടങ്ങി എത്തിയ സരിതയും ഇളയ മകനും സംവൃതയുടെ മുറിയുടെ വാതിൽ തുറന്നപ്പോഴാണ് തൂങ്ങി നിൽക്കുന്നതായി കാണുന്നത്. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

തന്റെ മരണത്തിനു താൻ മാത്രമാണ് ഉത്തരവാദി എന്ന് എഴുതിയ നിലയിൽ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായി വാർഡ് മെമ്പർ അസീന പറഞ്ഞു.

ആറ്റിങ്ങൽ ഗവ മോഡൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!