ടൂർ പോകാൻ സമ്മതിച്ചില്ല, കടയ്ക്കാവൂരിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി വീട്ടിൽ മരിച്ച നിലയിൽ 

Attingal vartha_20261012_115927_0000

കടയ്ക്കാവൂർ : കടയ്ക്കാവൂരിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കാവൂർ പെരുംകുളത്ത് വാടകയ്ക്ക്  താമസിച്ചു  വരികയായിരുന്ന കടയ്ക്കാവൂർ മണ്ണാത്തിമൂല സുഷമ മന്ദിരത്തിൽ അനീഷ – ഷാൻ ദമ്പതികളുടെ മകൾ സിദ്ധി(16)യാണ്  മരണപ്പെട്ടത്.

ഞായറാഴ്ച വൈകുന്നേരം ഏഴര മണിയോടെ അമ്മ സിദ്ധിയുടെ മുറിയിലേക്ക് കയറിയപ്പോൾ ആണ് ഫാനിന്റെ ഹൂക്കിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്. ഉടൻ തന്നെ നാട്ടുകാരെ വിളിച്ചു കൂട്ടി ആദ്യം കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ആറ്റിങ്ങൽ ഗേൾസ് ഹൈ സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയായ സിദ്ധിയെ ട്യൂഷൻ സെന്ററിൽ നിന്നും ടൂറിനു പോകാൻ സമ്മതിക്കാത്തതിനാലും ഇനി മുതൽ സ്കൂൾ ബസിൽ സ്കൂളിൽ പഠിക്കാൻ പോയി വന്നാൽ മതി എന്നും അമ്മ പറഞ്ഞതിലുള്ള മനോവിഷമം കാരണമാണ് ജീവനൊടുക്കിയത് എന്നാണ് വിവരം.  കടയ്ക്കവൂർ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. വിദേശത്തുള്ള പിതാവ് ഷാൻ തിങ്കളാഴ്ച ഉച്ചയോടെ നാട്ടിലെത്തും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!