
കിളിമാനൂർ: പാപ്പാല ജംഗ്ഷനിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. ആറ്റിങ്ങൽ പൂവൻപാറ സ്വദേശി ഷംനാദ് (40) നാണ് പരിക്കേറ്റത്.
വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം. നിലമേൽ ഭാഗത്തുനിന്ന് കിളിമാനൂർ ഭാഗത്തേക്ക് എത്തിയ പിക്കപ്പ് വാനും എതിർദിശയിൽ വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷംനാദിനെ ഉടൻ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


