ചിറയിൻകീഴിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു.

Attingal vartha_20261106_005735_0000

ചിറയിൻകീഴിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. ചിറയിൻകീഴ് മഞ്ചാടിമൂട് റെയിൽവേ ഗേറ്റിന് സമീപം രാത്രി എട്ടുമണിയോടെയായിരുന്നു അപകടം.

നഗരൂർ വെള്ളല്ലൂർ സ്വദേശി കിളിവീട്ടിൽ ജഗതന്റെ മകനും കഴക്കൂട്ടം കുളത്തൂരിൽ താമസക്കാരനുമായ നഗരൂർ വെള്ളല്ലൂർ സ്വദേശി ജോഷ്മിൻ (36) ആണ് മരണപ്പെട്ടത്.ഏവിയഷൻ ട്രെയിനറായി ജോലി ചെയ്തു വരികയായിരുന്നു.

ഗേറ്റിന് സമീപം വാഹനം നിർത്തിയിട്ട ശേഷം റെയിൽവേ ട്രാക്കിലേക്ക് കയറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ചിറയിൻകീഴ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

 

 അവിവാഹിതനാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!