
വെഞ്ഞാറമൂട് : പുതുവർഷ പുലരിയിൽ ശബരിമലയിൽ തിരുവാതിര അവതരിപ്പിച്ച കുട്ടികൾക്ക് ആദരവർപ്പിച്ചു. വെഞ്ഞാറമൂട് ജീവകല, ചെമ്പൂര് ശ്രീകൈലാസ് എന്നിവിടങ്ങളിലെ രക്ഷിതാക്കളാണ് സ്വീകരണമൊരുക്കിയത്. ആർദ്ര എസ് ആർ, നിരഞ്ജന വിഎസ്,നീലാംബരി മഹാലക്ഷ്മി, അമേയ എസ് കൃഷ്ണ, ആത്മിക കൃഷ്ണ എസ്എസ്, ഏകാദശി. ആർ, ഭാഗ്യലക്ഷ്മി എഎസ്, അനന്തിക.എസ്, നൈനിക ജിഎസ്, അപൂർവ സിവി, ശ്രീലക്ഷ്മി എൽകെ, അഹല്ല്യ വിഎസ്, ഗൗരി കൃഷ്ണ എൻ എന്നീ 13 നർത്തകിമാർക്കും പരിശീലനം നൽകിയ അദ്ധ്യാപിക നമിത സുധീഷിനും മൊമെൻ്റോ പൊന്നാട എന്നിവ സമ്മാനിച്ചു. രക്ഷിതാക്കളായ വിജയ് മുരളി, ശാനു ,ഡി.സുനിൽ, രജനി, സൂരജ്, കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. ജീവകല ഭാരവാഹികളായ വി.എസ്.ബിജുകുമാർ, പി.മധു, കെ.ബിനുകുമാർ, പുല്ലമ്പാറ ദിലീപ്, കാർത്തിക് കെ.ബി. എന്നിവർ സംബന്ധിച്ചു.
 
  
  
 

 
								 
															 
								 
								 
															 
															
 
				

