കിളിമാനൂരിൽ യുവതിയുടെ വീട് അടിച്ചുതകർത്ത കേസിൽ മുൻ ഭർത്താവ് അറസ്റ്റിൽ

eiDX5KE81503

 

കിളിമാനൂർ: നിരന്തരമുള്ള ഉപദ്രവം സഹിക്കാതെ ഭർത്താവിനെ ഉപേക്ഷിച്ചു മറ്റൊരു വിവാഹം കഴിച്ചു ജീവിച്ചു വന്നിരുന്ന യുവതിയുടെ വീട് അടിച്ചുതകർത്ത കേസിൽ മുൻ ഭർത്താവ് അറസ്റ്റിൽ. പുളിമാത്ത് കുഴികുഞ്ഞൻ മുക്ക് സാബു ഭവനിൽ സാബു ആണ് അറസ്റ്റിലായത്.

2022 ജനുവരി 17നാണ് സംഭവം. തന്നെ ഉപേക്ഷിച്ചു പോയതിലുള്ള വിരോധത്താൽ മുൻ ഭാര്യയായ യുവതിയുടെ വീട്ടിൽ വാതിൽ ചവിട്ടിപ്പൊളിച്ചു അകത്തു കയറിയ പ്രതി വീട്ടുപകരണങ്ങളും വിറകുപുരയും തകർക്കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

ആറ്റിങ്ങൽ ഡിവൈഎസ്പി ഡിഎസ് സുനീഷ് ബാബുവിന്റെ നിർദ്ദേശാനുസരണം കിളിമാനൂർ സിഐ എസ്.സനൂജ്, എസ്.ഐ മാരായ വിജിത്ത് കെ നായർ, അനിൽ രാജ്, സിപിഒമാരായ ഷംനാദ്, ശ്രീരാജ്, സുഭാഷ്, സുനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!