ആനാട് : ആനാട് ഗ്രാമ പഞ്ചായത്തിലെ കുന്നത്തുമലയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയാണ് രാത്രിയില്‍ തീയിട്ടു നശിപ്പിച്ചത്. കുന്നത്തുനട നന്ദുഭവനില്‍ ലിയോണിന്റെ ഓട്ടോറിക്ഷയാണ് കഴിഞ്ഞ ദിവസം രാത്രി സമൂഹ്യ വിരുദ്ധര്‍ തീയിട്ടു നശിപ്പിച്ചത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് തീയിട്ടതെന്നു ചൂണ്ടികാട്ടി ലിയോണ്‍ വലിയമല പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം ആരംഭിച്ചു.