Search
Close this search box.

ആരോഗ്യകേരളം പുരസ്കാരം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചു.

ei9MLOY67849

 

ചിറയിൻകീഴ്: സംസ്ഥാന സർക്കാരിന്റെ ആരോഗ്യകേരളം പുരസ്കാരം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചു. ആരോഗ്യമേഖലയിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് കൈവരിച്ച നേട്ടങ്ങളുടെ ഫലമായാണ് 2017 -18ലെ ആരോഗ്യകേരളം പുരസ്കാരം. 10 ലക്ഷം രൂപയാണ് അവാർഡ് തുക. 2016 -17ലും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിനെ അവാർഡിന് തെരഞ്ഞെടുത്തിരുന്നു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കറ്റ് ഷൈലജാ ബീഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി സി ക്ക് അവാർഡ് തുക കൈമാറി. ജില്ലാ പഞ്ചായത്ത് അംഗം ആർ സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് എസ് ഫിറോസ് ലാൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി മണികണ്ഠൻ, ജോസഫിൻ മാർട്ടിൻ, കിഴുവിലം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഗോപൻ വലിയേല, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാരായ വി ലൈജു, എ താജുന്നിസ, ബ്ലോക്ക് മെമ്പർമാരായ പി കരുണാകരൻ നായർ, പി അജിത, എസ് ശ്രീകല, പി മോഹനൻ, ബി ഡി ഒ എൽ ലെനിൻ, എസ് ആർ രാജീവ്, പി സുഭാഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു..

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!