ആറ്റിങ്ങലിൽ ബസ് യാത്രയ്ക്കിടെ പണം കവർന്ന തമിഴ്നാട് സ്വദേശിനിയെ യുവതി പിടികൂടി പോലീസിനെ ഏൽപ്പിച്ചു

ei2J1WF45825

 

ആറ്റിങ്ങൽ : ബസ് യാത്രയ്ക്കിടെ പണം കവർന്ന തമിഴ്നാട് സ്വദേശിനിയെ യുവതി പിടികൂടി പോലീസിനെ ഏൽപ്പിച്ചു. തമിഴ് നാട് കോയമ്പത്തൂർ ശിങ്കവൂർ റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന കാളിയമ്മയുടെ മകൾ ധനത്തിനെയാണ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ബസ്സിൽ യാത്ര ചെയ്ത യുവതിയുടെ ബാഗിൽ നിന്നും 33334 രൂപ കവർന്ന പ്രതി ആറ്റിങ്ങൽ ടിബി ജംഗ്ഷനിൽ ഇറങ്ങി. ഈ സമയമാണ് യുവതി പണം നഷ്ടമായത് അറിയുന്നത്. തുടർന്ന് യുവതിയും ബസ്സിൽ നിന്ന് ഇറങ്ങി പ്രതിയെ പിന്തുടർന്ന് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതിയുടെ കയ്യിൽ നിന്നും മുഴുവൻ പണവും കണ്ടെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!