ജനതാദൾ (എസ് ) ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പ് കഴിഞ്ഞു.
അഖിലേന്ത്യ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് അനുസരിച്ചു പ്രാഥമിക തലം മുതൽ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായി തിരുവനതപുരം ജില്ലയിൽ ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയിലേക്ക് പ്രസിഡന്റ്, നിർവഹക സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടന്നു. പ്രസിഡന്റ് ആയി സി പി ബിജുവിനെയും പതിന്നാലംഗ നിർവാഹക സമിതി അംഗങ്ങളെയും തിരഞ്ഞെടുത്തതായി അസ്സിസ്റ്റ് റിട്ടേണിംഗ് ഓഫീസർ കണിയാപുരം സുലൈമാൻ അറിയിച്ചു.