കിളിമാനൂർ :കിളിമാനൂരിൽ വീട്ടമ്മമാരുടെ മാല പൊട്ടിച്ചെടുത്തു രക്ഷപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പോലീസ് പിടിയിൽ. എറണാകുളം സൗത്ത് ഏരൂർ ഓച്ചേരി ഹൗസിൽ സുജിത്(40) ആണ് അറസ്റ്റിലായത്.
കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ 2021 ഒക്ടോബർ 3നും 2022 ജനുവരി 14നുമാണ് കേസിനാസ്പദമായ സംഭവം . കിളിമാനൂർ അയ്യപ്പൻകാവ് നഗർ കുന്നുവിള വീട്ടിൽ പൊന്നമ്മ (85)യുടെ കഴുത്തിൽ കിടന്ന സ്വർണ്ണമാല വലിച്ചു പൊട്ടിച്ചു കടന്നുകളയുകയും , കിളിമാനൂർ മേലെ പുതിയകാവ് കലാഭവൻ വീടിന്റെ മുൻവശത്തു നിന്നിരുന്ന ചന്ദ്രിക (69)യുടെ കഴുത്തിൽ കിടന്ന സ്വർണ്ണമാല വലിച്ചു പൊട്ടിക്കുകയും തള്ളി നിലത്തിട്ടു കൈ ടിക്കുകയും ചെയ്ത ശേഷം മോട്ടോർ സൈക്കിളിൽ കയറി രക്ഷപ്പെടുകയും ചെയ്ത കേസിലാണ് പ്രതി പിടിയിലായത്.
തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി ഡോക്ടർ ദിവ്യ ഗോപിനാഥ് ഐപിഎസ്സിന്റെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഐഎസ്എച്ച്ഒ എസ് സനൂജ്, എസ്ഐ വിജിത്ത് കെ നായർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും പോലീസ് മൊബൈൽ ഫോൺ ലൊക്കേഷനും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ പറ്റി മനസിലാക്കുകയും ഇയാൾ മോഷണത്തിന് ഉപയോഗിച്ച മോട്ടോർ സൈക്കിൾ കൊല്ലം പരവൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തുകയും ചെയ്തു . തുടർന്നു നടന്ന അന്വേഷണത്തിൽ പ്രതി എറണാകുളത്തേക്ക് രക്ഷപ്പെട്ടതായി പോലീസ് മനസിലാക്കി .തുടർന്ന് എറണാകുളത്ത് എത്തിയ കിളിമാനൂർ പൊലീസും ഷാഡോ ടീമും ചേർന്ന് മുരിങ്ങൂർ ധ്യാനകേന്ദ്രത്തിൽ വച്ച് പ്രതി പിടികൂടുകയായിരുന്നു.
കിളിമാനൂർ എസ്ഐ വിജിത് കെ നായർ , ടി കെ ഷാജി എഎസ്ഐ ഷജീം, എസ്.സി.പി.ഒ റിയാസ്, സിപിഒമാരായ ദിനീഷ് , കിരൺ , ഷിജു , റൂറൽ ഷാഡോ ടീം എസ്ഐ ഫിറോസ് ഖാൻ , എഎസ്ഐ ദിലീപ് സി.പി.ഒമാരായ ഷിജു, വിനീഷ് , സുനിൽ എന്നിവരടങ്ങിയ സംഘം ആണ് പ്രതിയെ പിടികൂടിയത്.