രാഷ്ട്രപതിയുടെ അതിവിശിഷ്ട സേവാ മെഡലിന് അർഹനായി വിതുര അഗ്നി രക്ഷാനിലയത്തിലെ ഉദ്യോഗസ്ഥൻ സതികുമാർ

ei2BVWN31328

 

വിതുര: വിതുര അഗ്നിരക്ഷാനിലയത്തിന് ഇത് അഭിമാനനിമിഷം. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ(ഗ്രേഡ്) എ. സതികുമാറിന് രാഷ്ട്രപതിയുടെ അതിവിശിഷ്ട സേവാമെഡൽ. ഇന്ത്യയിൽ ഒരു ഫയർ സർവ്വീസ് ജീവനക്കാരന് ലഭിക്കുന്ന പരമോന്നത ബഹുമതിയാണിത്. 1995-ൽ സർവ്വീസിൽ പ്രവേശിച്ച സതികുമാർ സേവനമേഖലയുടെ മുഖമുദ്രയാണ്.

2001-ൽ അമ്പൂരി ഉരുൾപൊട്ടൽ പ്രദേശത്ത് തുടങ്ങി ഏകദേശം നാല്പതോളം ദുരന്തപ്രദേശങ്ങളിലെ രക്ഷാപ്രവർത്തങ്ങളുടെ നായകസ്ഥാനത്തു നിന്ന് പ്രവർത്തിക്കാൻ സതികുമാറിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ 2015-ലെ മുഖ്യമന്ത്രിയുടെയും
2016-ൽ രാഷ്ട്രപതിയുടെയും സേവന മെഡലുകൾ ഇദ്ദേഹത്തെ തേടിയെത്തി. നെടുമങ്ങാട് ചുള്ളിമാനൂർ പനയമുട്ടം, മലയക്കോണത്ത് കിഴക്കുംകര പുത്തൻവീട്ടിൽ , പരേതരായ അപ്പുക്കുട്ടൻ നായരുടെയും ചെല്ലമ്മഅമ്മയുടെയും മകൻ. ഇപ്പോൾ ആനാട് , മണ്ഡപംവിള , മാനസത്തിലാണ് താമസ്സം.

ഭാര്യ : സുനിത കുമാരി.
ഭാഗ്യലക്ഷ്മി, ഭവ്യ ലക്ഷ്മി എന്നിവരാണ് മക്കൾ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!