ആറ്റിങ്ങലിൽ മാധ്യമ പ്രവർത്തകയ്‌ക്ക് നേരെ അതിക്രമം, നാട്ടുകാർ പിടികൂടിയ യുവാവ് വിവസ്ത്രനായി ഓടി രക്ഷപെട്ടു

eiWZX6I13040

 

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ മാധ്യമ പ്രവർത്തകയ്‌ക്ക് നേരെ  അതിക്രമം. കഴിഞ്ഞ ദിവസം രാത്രി 8 അര മണിയോടെ ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിലാണ് സംഭവം. ബസ് കാത്ത് നിന്ന മാധ്യമ പ്രവർത്തകയോട് യുവാവ് മൊബൈലിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച ശേഷം മോശമായി പെരുമാറുകയായിരുന്നു. തുടർന്ന് മാധ്യമ പ്രവർത്തക ബഹളം വെച്ചപ്പോൾ യുവാവ് ഓടുകയും നാട്ടുകാർ ഓടിക്കൂടി യുവാവിനെ പിടികൂടിയെങ്കിലും നാട്ടുകാരെ ആക്രമിച്ച ശേഷം ഇയാൾ വിവസ്ത്രനായി ഓടി മറയുകയായിരുന്നു. നാട്ടുകാരും പോലീസും ഇയാളെ തിരഞ്ഞെങ്കിലും പിടികൂടാനായില്ല. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!