ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലെ നിർമ്മാണ പ്രവർത്തികൾ ഇഴഞ്ഞു നീങ്ങുന്നു, ഇടപെടുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി

eiIA48188983

 

ആറ്റിങ്ങൽ : ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലെ നിർമ്മാണ പ്രവർത്തികൾ  ഇഴഞ്ഞു നീങ്ങുന്നതായുള്ള പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇടപെടുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ലൈവ് പരിപാടിക്കിടെയാണ് മന്ത്രി ഒരാളുടെ പരാതി വായിച്ചതിനു ശേഷം ഇടപെടും എന്ന് പറഞ്ഞത്. മൂന്ന് വർഷമായി നടക്കുന്ന നിർമാണ പ്രവർത്തികളുടെ മെല്ലെപ്പോക്കാണ് മന്ത്രിക്ക് മുന്നിലെത്തിയ പരാതി.

ഇരുപത് കോടിയോളം രൂപയുടെ വിവിധ പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. ബ്ലോക്ക്. ഒ പി ബ്ലോക്ക് , അത്യാഹിത വിഭാഗം, ഡയാലിസിസ് യൂണിറ്റ്, ഒപ്താൽമോളജി ബ്ലോക്ക്, വനിതാ ക്യാന്റീനും, ഖരമാലിന്യ സംസ്കരണ പ്ലാന്റും അടക്കം ഇരുപത് കോടിയോളം രൂപയുടെ വിവിധ പദ്ധതികളാണ് നടപ്പിലാക്കുന്നത്. എന്നാൽ നിർമാണം കൃത്യമായി നടക്കുന്നില്ലെന്നും ഇഴഞ്ഞു നീങ്ങുന്നതായുമാണ് പരാതി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!