റിപ്പബ്ലിക്ക് ദിനത്തിൽ രാജ്യത്തെ അഭിവാദ്യം ചെയ്ത പരേഡിൽ കേരളത്തിന്റെ അഭിമാനമായി വർക്കല മുത്താന സ്വദേശി ആകാശ് .ജി

eiLQ4KL32953

 

വർക്കല : 73-ാം റിപ്പബ്ലിക്ക് ദിനത്തിൽ ഇന്ദ്രപ്രസ്ഥത്തിൽ നടന്ന രാജ്യത്തെ അഭിവാദ്യം ചെയ്ത പരേഡിൽ എൻ.സി.സി കേഡറ്റ് ആകാശ് .ജി കേരളത്തിന്റെ അഭിമാനം. റിപ്പബ്ലിക്ക്ദിന പരിപാടികളിൽ സൈന്യത്തോടൊപ്പം പരേഡ് ചെയ്യുന്ന 100 പേർ അടങ്ങുന്ന രാജ്പത് ടീമിൽ കേരള- ലക്ഷദ്വീപ് ഡയറക്ടറേറ്റിൽ കീഴിൽ നിന്നുള്ള 1(k) ബറ്റാലിയൻ എൻ.സി.സി വർക്കലയിലെ കേഡറ്റാണ് ആറ്റിങ്ങൽ ഗവണ്മെന്റ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ അണ്ടർ ഓഫീസർ ആകാശ് ജി. വർക്കല മുത്താന ചെക്കാലവിളാകത്ത് വീട്ടിൽ ഗണേഷ്- ബിന്ദു ദമ്പതികളുടെ മകനാണ്.

അഞ്ച് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ ആണ് ആകാശിന് അവസരം ലഭിച്ചത്. ന്യൂഡൽഹിയിൽ നടന്ന ദേശീയ സെലക്ഷൻ ക്യാമ്പിൽ നിന്നാണ് അന്തിമ പ്രവേശനം ലഭിച്ചത്. 2022-ലെ റിപ്പബ്ലിക്ക്ദിന പരേഡിൽ ആകാശിനൊപ്പം ജ്യേഷ്ഠ സഹോദരനായ ആദർശും (Indian Army) പങ്കെടുത്തിരുന്നു. രണ്ട് സഹോദരന്മാർക്കും ഒരുമിച്ച് റിപ്പബ്ലിക്ക്ദിന പരേഡിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഒരു അസുലഭ അവസരമാണെന്ന് കോളേജിലെ എൻ. സി. സി. ഓഫീസർ എൽ.റ്റി ഡോ സുനിൽ രാജ് പറയുന്നു. കഴിഞ്ഞ റിപ്പബ്ലിക് ദിന റാലിയെ കൂടാതെ 28 ന് കരിയപ്പ ഗ്രൗണ്ടിൽ നടന്ന പിഎം റാലിയിൽ കമാൻഡറായിരുന്നു അണ്ടർ ഓഫീസർ ആകാശ് ജി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!