Search
Close this search box.

ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചവർ കുടുങ്ങി, കിളിമാനൂരിൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന..

eiQJ5N874474

 

കിളിമാനൂർ : രണ്ട് ദിവസമായി കിളിമാനൂരിലും പരിസര പ്രദേശത്തും നടന്ന പ്രത്യേക വാഹന പരിശോധനയിൽ നിരവധി നിയമ ലംഘകർ പെട്ടു.തിരുവനന്തുരംആർ.ടി.ഒ എൻഫോഴ്സ്മെൻറ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച നിരവധി പേർ പിടിയിലായത്.കൂടാതെ ഇൻഷുറൻസ് ഇല്ലാത്തവരും, ഹെൽമറ്റ് ധരിക്കാത്തവർക്കും പിഴ കിട്ടി. ഗതാഗതക്കുരുക്ക് സൃഷ്ടിച്ച് നഗരത്തിൽ പാർക്ക് ചെയ്തവരും കുടുങ്ങി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രാം ജി.കെ കരണിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സജി, വിജേഷ്, മുരളീധരൻ പിള്ള എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!