ക്രിമിനൽ കേസുകളിലെ പ്രതികളെ മാരകായുധങ്ങളുമായി പിടികൂടി

eiQ94A773644

 

നഗരൂർ : നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ മൂവർ സംഘത്തെ മാരകായുധങ്ങളുമായി പിടികൂടി.
ഇന്നലെ രാത്രി 10അര മണിയോടെ വഞ്ചിയൂർ മുല്ലശ്ശേരി ജംഗ്‌ഷനു സമീപം മാരകായുധങ്ങളുമായി കാണപ്പെട്ട തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ കേസുകളിലുൾപ്പെട്ട വഞ്ചിയൂർ പട്ട്ള കാട്ടിൽ വീട്ടിൽ കടകംപളളി ബിജു എന്നു വിളിക്കുന്ന ബിജ(39), വഞ്ചിയൂർ മണ്ണൂർ ഭാഗം കൊല്ലൂർ കോണം ഞാറവിള വീട്ടിൽ മഹേഷ്(39), വഞ്ചിയൂർ പട്ട്ള മുല്ലശ്ശേരി മുക്ക് ചരുവിള പുത്തൻ വീട്ടിൽ രാജീവ്(42) എന്നിവരെ നഗരൂർ പോലീസ് പിടികൂടി. പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതികൾ കാപ്പാ ആക്ട് പ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിരുന്നതും നിരവധി കേസുകളിൽപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ചവരും ആണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!