കിളിമാനൂരിൽ വീടുകൾ കേന്ദ്രീകരിച്ച് റബ്ബർ ഷീറ്റ് മോഷണം:  പ്രതി പോലീസ് പിടിയിൽ

eiBSLHS68825

 

കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വീടുകൾ കേന്ദ്രീകരിച്ച് റബ്ബർ ഷീറ്റ് മോഷണം നടത്തി വന്ന പ്രതി പോലീസ് പിടിയിൽ. പത്തനംതിട്ട അടൂർ,  കല്ലിയോട് പടിഞ്ഞാറ്റത്തിൽ വീട്ടിൽ തുളസീധരൻ( 45)ആണ് പിടിയിലായത്.

29.01. 2022 നാണ് കേസിനാസ്പദമായ സംഭവം. തട്ടത്തുമല വല്ലൂർ പ്രദീപ് ഭവനിൽ പ്രദീപിന്റെ വീട്ടിൽനിന്നും രാത്രി 12 .15 മണിയോടെയാണ് വീടിൻറെ പുറകുവശത്ത് സൂക്ഷിച്ചിരുന്ന അമ്പതോളം വരുന്ന റബർഷീറ്റ് മോഷണം പോയത് . തുടർന്ന് കിളിമാനൂർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും സ്ഥലത്തെത്തിയ പോലീസ് സിസിടിവി ക്യാമറയും വാഹനപരിശോധനയും നടത്തിയതിനെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടുകയായിരുന്നു. ജനുവരി ആദ്യ ആഴ്ചയിൽ കിളിമാനൂർ മുളയ്ക്കലത്ത് കാവ് പുളുമ്പള്ളി കോണത്ത് ക്രഷറിന് സമീപമുള്ള വീട്ടിൽനിന്നും ഒന്നും 25 ഓളം വരുന്ന റബ്ബർഷീറ്റ് മോഷണം ചെയ്തതായി പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ അടൂർ , ഏനാത്ത്, കൊല്ലം ജില്ലയിലെ ശാസ്താംകോട്ട, തിരുവനന്തപുരം ജില്ലയിലെ നഗരൂർ എന്നീ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മോഷണ കേസുകൾ നിലവിലുണ്ട് .

തിരുവനന്തപുരം റൂറൽ എസ്പി ഡോ. ദിവ്യ ഗോപിനാഥ് ഐപിഎസ്സിന്റെ നിർദ്ദേശാനുസരണം വർക്കല ഡിവൈഎസ്പി പി.പി.നിയാസിന്റെ നേതൃത്വത്തിൽ കിളിമാനൂർ എസ്.ഐ സത്യദാസ് , രാജേന്ദ്രൻ,  എഎസ്ഐ താഹിർ , വിനോദ് കുമാർ,  സിപിഒമാരായ റിയാസ്, സുനിൽ , അരുൺ എന്നിവർ ചേർന്നാണ് ആണ് പ്രതിയെ പിടികൂടിയത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!