അനധികൃത മദ്യ കച്ചവടം : യുവാവിനെ ആറ്റിങ്ങൽ എക്സൈസ് സംഘം പിടികൂടി.

eiZXPWW74080

 

ആറ്റിങ്ങൽ: ഡ്രൈഡേ ദിവസം മദ്യ കച്ചവടം നടത്തി വന്ന യുവാവിനെ ആറ്റിങ്ങൽ എക്സൈസ് സംഘം പിടികൂടി. തൊപ്പിച്ചന്ത കല്ലൂർകോണം ചരുവിള വീട്ടിൽ ബിപിൻ(24) നെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഡ്രൈഡേ ദിവസം വ്യാപകമായി മദ്യകച്ചവടം നടക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.എൽ ഷിബുവിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് പ്രതിയെ പിടികൂടിയത്. അബ്കാരി കേസെടുത്ത പ്രതിയുടെ കയ്യിൽ നിന്ന് 10.5 ലിറ്റർ മദ്യം സംഘം പിടിച്ചെടുത്തു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ ദീപക്, സന്തോഷ് സിവിൽ എക്സൈസ് ഓഫീസർമാരായ സുർജിത്ത്, മനോജ്, ഷെരീഫ്, സുരേഷ് എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!