കല്ലമ്പലം അ​ഗ്നിരക്ഷാ നിലയത്തിന് താൽക്കാലിക കെട്ടിടമായി

eiZ1A2A92210

 

കല്ലമ്പലം അ​ഗ്നിരക്ഷാ നിലയത്തിന് താൽകാലിക കെട്ടിടമായി. വർക്കല മണ്ഡലത്തിലെ രണ്ടാമത്തെ അ​ഗ്നിരക്ഷാ നിലയമാണ് വി ജോയി എംഎൽഎയുടെ ശ്രമഫലമായി കഴിഞ്ഞ വർഷം നാവായിക്കുളത്ത് വാടക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചത്. നിലയത്തിനായി സ്വന്തം കെട്ടിടം നിർമ്മിക്കുന്നത് വരെ നാവായിക്കുളം സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടം വിട്ട്കിട്ടണമെന്നാവശ്യപ്പെട്ട് വി ജോയി എംഎൽഎ നടത്തിയ നിരന്തര ഇടപെടലിന്റെ ഭാ​ഗമായാണ് രജിസ്ട്രേഷൻ വകുപ്പ് നിലയത്തിനായി ഈ കെട്ടിടം വിട്ട് നല്കിയത്. ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം വി ജോയ് എംഎൽഎ നിർവഹിച്ചു. നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ബേബീരവീന്ദ്രൻ, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം ഹസീന, ബിജു കുമാർ , എസ് സാബു ,എസ് സലൂജ,ജിഹാദ്, ബിജു, സുഗന്ധി തുടങ്ങിയവർ സംസാരിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!