അനധികൃത മദ്യവിൽപന നടത്തിവന്നയാളെ വാമനപുരം എക്സൈസ് പിടികൂടി

eiBMB1H44789

 

വാമനപുരം : വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും സംഘവും ചേർന്ന് പെരിങ്ങമ്മല മങ്കയം ഭാഗത്ത് നടത്തിയ പരിശോധനയിൽ അനധികൃതമായി മദ്യവിൽപന നടത്തിവന്ന മങ്കയം റോഡ് അരികത്ത് വീട്ടിൽ ഡെന്നിസൻ എന്നയാളെ അറസ്റ്റ് ചെയ്ത് അബ്കാരി കേസെടുത്തു. മങ്കയം, ബ്രൈമൂർ ഭാഗത്ത് വരുന്ന ടൂറിസ്റ്റുകൾക്കും മറ്റും മദ്യവിൽപന നടത്തുന്നതിനിടെയാണ് പ്രതി എക്സൈസ് പിടിയിലാകുന്നത്. പ്രതിയിൽ നിന്നും 9 കുപ്പി മദ്യം പിടിച്ചെടുത്തു. ബിവറേജിൽ നിന്നും വാങ്ങുന്ന മദ്യം ആവശ്യക്കാർക്ക് കുപ്പിയായും, പെഗ് ആയും ആണ് വിൽപന നടത്തിവന്നിരുന്നത്. മദ്യം വിറ്റ പൈസയും പ്രതിയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. എക്സൈസ് ഇൻസ്പെക്ടർ ജി.മോഹൻകുമാറിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ ഷാജി, രാധാകൃഷ്ണപിള്ള സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ കുമാർ, ഹാഷിം, വനിതാ സിവിൽ എക്സൈസ് ഓഫീസർ മഞ്ജുഷ എന്നിവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!