ചിറയിൻകീഴ് : ജനതാദൾ എസ് ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ അഡ്വക്കേറ്റ് എസ് ഫിറോസ് ലാൽ തെരഞ്ഞെടുക്കപ്പെട്ടു. മംഗലാപുരം എംഎസ് ആർ ഓഡിറ്റോറിയത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. രണ്ടാം തവണയാണ് ഫിറോസ് ലാൽ ജില്ലാ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെടുന്നത്. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആണ് അഡ്വക്കേറ്റ് ലാൽ.