തോന്നയ്ക്കൽ: ഇന്ന് രാവിലെ പത്തരമണിയോടെ തോന്നയ്ക്കൽ മുല്ലമംഗലത്ത് എം.ആർ.വില്ലയിൽ ഫാറൂഖിന്റെ പുരയിടവും സമീപത്തുള്ള നലേക്കറോളം വരുന്ന കാടിനും തീപടർന്നു.സമീപവാസികൾ അറിയിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ ഫയർ ആൻ്റ് റസ്ക്യൂ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ മനോഹരൻ പിള്ളയുടെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് ഫയർ എഞ്ചിൻ എത്തി തീ അണച്ചു .ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ രാജേന്ദ്രൻ നായർ, ബിജു, ഫയർ ഓഫീസർമാരായ മോഹനകുമാർ, ഷിബി,ഷൈൻ, വിഷ്ണു, അഷറഫ്,ബൈജു,വൈശാഖൻ എന്നിവർ ചേർന്ന് തീ അണച്ചു.