വെമ്പായത്ത് പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചു കിട്ടാൻ സ്വന്തം ദേഹത്തും ബന്ധിയാക്കിയ അനുജന്റെ ദേഹത്തും പെട്രോൾ ഒഴിച്ച് യുവാവിന്റെ ആത്മഹത്യ ഭീഷണി.

eiDAZL983880

 

വെമ്പായം: പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചു കിട്ടാൻ യുവാവിന്റെ ആത്മഹത്യ ഭീഷണി. സ്വന്തം ദേഹത്തും ബന്ധിയാക്കിയ അനുജന്റെ ദേഹത്തും പെട്രോൾ ഒഴിച്ച ശേഷമാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. വെമ്പായം ഒഴുകുപാറ ഈട്ടിമൂട്ടിൽ 12 മണിക്കാണ് സംഭവം. ഈട്ടിമൂട് ഒഴുകുപാറ സജീന മൻസിലിനു ഷാജഹാനാണ് (37) സഹോദരനായ സഹീറിനെ മുറിയ്ക്കുള്ളിൽ പൂട്ടിയിട്ട് ആത്മഹത്യ ഭീഷണി മുഴക്കിയത്.

മാനസികാസ്വാസ്ഥ്യം ഉള്ളയാളാണ് ഷാജഹാൻ എന്നാണ് ലഭിച്ച വിവരം. പിണങ്ങിപ്പോയ ഭാര്യയെ പോലീസ് ഇടപെട്ട് തിരിച്ചു കൊണ്ടുവരണം എന്നായിരുന്നു ഇയാളുടെ ആവശ്യം. ഉമ്മയേയും സഹോദരിയേയും വീടിന് പുറത്താക്കി വാതിൽ പൂട്ടിയ ശേഷം ഷാജഹാൻ അനുജന്റെ ദേഹത്ത് പെട്രോൾ ഒഴിച്ചു മുറിച്ചുള്ളിൽ ഇട്ടു പൂട്ടുകയായിരുന്നു. തുടർന്ന് സ്വന്തം ശരീരത്തിലും പെടോൾ ഒഴിച്ച ശേഷം ഒരു കൈയ്യിൽ പെട്രോൾ നിറച്ച കന്നാസും മറ്റേ കയ്യിൽ തീപ്പെട്ടിയുമായാണ് ഭിഷണി മുഴക്കി നിന്നത്. അയൽ വാസികളും ബന്ധുക്കളം ഷാജഹാനോട് സംസാരിച്ചെങ്കിലും വഴങ്ങാൻ കൂട്ടാക്കിയില്ല.

സംഭവമറിഞ്ഞ് വെഞ്ഞാറമൂട് പോലിസും ഫയർഫോഴ്സും സ്ഥലത്തെത്തി. സ്റ്റേഷൻ എസ്എച്ച്ഒ സൈജു നാഥിനോട് ഷാജഹാൻ ഒറ്റക്ക് സംസാരിക്കാം എന്ന് സമ്മതിച്ചു. സൈജു നാഥ് നയത്തിൽ ഷാജഹാനെ വീടിന്റെ പുറക് വശത്തുള്ള ജനലിനരുകിൽ വരുത്തി സംസാരിച്ച് നിൽക്കുന്നതിനിടയാൻ മുൻ വാതിൽ തകർത്ത് അകത്ത് കടന്ന ഫയർഫോഴ്സ് സംഘം ഫയർ എൻജിനിൽ നിന്നും വെള്ളം ഷാജഹാന്റെ ദേഹത്ത് വിഴ്ത്തി.

പെട്രോളും തീപ്പട്ടിയും നനഞ്ഞു കുതിർന്നതോടെ നിമിഷങ്ങൾക്കുള്ളിൽ തന്നെ പോലീസും ഫയർ ഫോഴ്സും ചേർന്ന് ഷാജഹാനെ കീഴ്പ്പെടുത്തി സഹീറിനെ മോചിപ്പിക്കുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!