Search
Close this search box.

നാവായിക്കുളം നക്രാംകോണത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൊലപാതക ശ്രമം നടത്തിയ പ്രതികൾ അറസ്റ്റിൽ

ei77ZU834456

 

കല്ലമ്പലം :നാവായിക്കുളം നക്രാംകോണത്ത് ഭീകരാന്തരീക്ഷം സ്രിഷ്ടിച്ച് കൊലപാതക ശ്രമം നടത്തിയ പ്രതികൾ അറസ്റ്റിൽ.നെയ്യാറ്റിൻകര ചെങ്കൽ പോരന്നൂർ കൊച്ചു ഭഗവതി ക്ഷേത്രത്തിന് സമീപം ഊരാളിവിളാകത്ത് പുത്തൻവീട്ടിൽ അഭിജിത്ത്( 25 ),  നാവായിക്കുളം വെട്ടിയറ സ്കൂളിന് സമീപം മേലേകൈപ്പടവീട്ടിൽ പ്രശോഭൻ(43), കരവാരം  ഹൈസ്കൂളിന് സമീപം സുനിത മന്ദിരം വീട്ടിൽ പൗരൻ എന്ന് വിളിക്കുന്ന ശ്രീരാജ്( 24), ഒറ്റൂർ മുള്ളറംകോട് തമ്പുരാൻ നടയ്ക്ക് സമീപം പാലവിള വീട്ടിൽ നിന്നും കരവാരം പന്തുവിള ജംഗ്ഷനിൽ തൃക്കോവിൽ ശ്രീ മഹാദേവ ക്ഷേത്രത്തിന് സമീപം സജിൻ നിവാസിൽ താമസിക്കുന്ന ശംഭു എന്ന് വിളിക്കുന്ന സജിൻ പ്രദീപ്( 33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കല്ലമ്പലം പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട നാവായിക്കുളം നക്രാംകോണത്ത് 11-02- 2022 തീയതി പുലർച്ചെ 3 മണിയോടെ ആയുധങ്ങളുമായി ആട്ടോറിക്ഷയിൽ സംശയകരമായി കാണപ്പെട്ട പ്രതികളോട് നാട്ടുകാർ വിവരം അന്വേഷിച്ചു. തുടർന്ന് പ്രകോപിതരായ പ്രതികൾ കൂട്ടുകാരും സാമൂഹ്യവിരുദ്ധൻമാരുമായ മറ്റ് പ്രതികളെ വിളിച്ചുവരുത്തി നാട്ടുകാരിൽ ഒരാളായ നക്രാംകോണം ഷിറാസ് മൻസിലിൽ ഷിഹാൻ( 27) നെ കത്തി കൊണ്ട് മൂന്ന് പ്രാവശ്യം ശരീരത്തിന്റെ ഭാഗങ്ങളിൽ കുത്തി മുറിവേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും മറ്റ് നാട്ടുകാരെ കത്ത് വീശി ഭീക്ഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ദേഹോപദ്രം ഏൽപ്പിക്കുകയും ചെയ്തു.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ദിവ്യ എസ്.ഗോപിനാഥിന് ലഭിച്ച രഹസ്യവിവരത്തെത്തുടന്ന് വർക്കല ഡി .വൈ. എസ്.പി നിയാസിന്റെ നേതൃത്ത്വത്തിൽ കല്ലമ്പലം പോലീസ് ഇൻസ്പെക്ടർ ഫറോസ്.ഐ, എസ്.ഐമാരായ ശ്രീലാൽ ചന്ദ്രശേഖരൻ, വിജയകുമാർ, അനിൽകുമാർ, ജയൻ, എ.എസ്.ഐ മാരായ ശ്രീകുമാർ, സുനിൽകുമാർ, സുനിൽ, നജീബ്, എസ്.സി.പി.ഒ സുലാൽ,ഹരിമോൻ സി.പി.ഒ മാരായ പ്രഭാത്, അജിൽ, സേതു, ശ്രീജിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ ഓൺലൈൻ വഴി വാങ്ങിയവയാണെന്നും കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്ന് കച്ചവടവുമായി ബന്ധം ഉള്ളവരായത് കൊണ്ടാകാം പുലർച്ചെ 3 മണിക്ക് പ്രതികൾക്ക് സ്ഥലത്ത് പെട്ടെന്ന് എത്താൽ കഴിഞ്ഞതെന്നും സംശയിക്കുന്നതായും പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും സാമ്പത്തിക ഇടപാടുകളെ കുറിച്ചും വിശദമായി അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!