ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷയിൽ അഞ്ചുതെങ്ങ് സ്വദേശിക്ക്‌ മികച്ച വിജയം

eiMBL1T64088

 

അഞ്ചുതെങ്ങ്: സി എ (ചാർട്ടെഡ് അക്കൗണ്ടന്റ്) പരീക്ഷയിൽ അഞ്ചുതെങ്ങ് സ്വദേശിക്ക് അഭിമാന വിജയം.അഞ്ചുതെങ്ങ് കുന്നുംപുറത്ത് സിൽവ ഡോറിസ് ദമ്പതികളുടെ മകൻ എനോഷ് സിൽവയാണ് ഈ അഭിമാന നേട്ടത്തിലൂടെ നാടിന്റെ അഭിമാനമുയർത്തിയത്.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയ്ക്ക് കീഴിലെ ആൾ ഇന്ത്യ പരീക്ഷയിലാണ് എനോഷ് സിൽവ മികച്ച വിജയം കരസ്ഥമാക്കിയത്.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ നിന്നും ഈ മേഖലയിൽ മികച്ച നേട്ടം കരസ്ഥമാക്കുന്ന ആദ്യ വ്യക്തിയാണ് എനോഷ് സിൽവ. അഞ്ചുതെങ്ങ് സെന്റ് ജോസഫ് സ്‌കൂളിലാണ് എനോഷ് പ്രാഥമിക പഠനം പൂർത്തിയാക്കിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!