ഫെബ്രുവരി 13 ലോക റേഡിയോ ദിനാചരണത്തിൽ കുട്ടികളുടെ റേഡിയോ സംപ്രേക്ഷണവുമായി ഗവ: എൽപിഎസ് ചെമ്പൂര്.
ഓലപീപ്പി ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ഓൺലൈനായിട്ടാണ് കുട്ടികൾ റേഡിയോ പ്രോഗ്രാമുകൾ അവതരിപ്പിച്ചത്.
പോയ കാലത്തിൻ്റെ മധുര സ്മൃതികളിലേക്ക്,
ആകാശവാണിക്കാലത്തേക്ക്
കുട്ടികളെ കൂട്ടിക്കൊണ്ടു പോകുന്ന തരത്തിലാണ് ഹായ് കേൾക്കുന്നുണ്ടോ
എന്ന പ്രവർത്തനത്തിലൂടെ കുട്ടിക്കൂട്ടം ശ്രോതാക്കളുമായി സംവദിച്ചത്. ഇൻ്റർനെറ്റുലകത്തിൽ നിന്നും പണ്ട് ജനകീയ മാധ്യമമായിരുന്ന റേഡിയോയെക്കുറിച്ചുള്ള ഓർമ്മ പുതുക്കലുകൾ കുട്ടികൾക്ക് നവ്യാനുഭവം സമ്മാനിച്ചു.സ്വന്തമായി റേഡിയോസ്റ്റേഷനുള്ള അപൂർവം വിദ്യാലയങ്ങളിലൊന്നാണ് ഗവ: എൽപിഎസ് ചെമ്പൂര്. രക്ഷിതാക്കളും അധ്യാപകരും പ്രവർത്തനങ്ങളിൽ പങ്കാളികളായി.