Search
Close this search box.

ഒന്നര ലിറ്റർ ചാരായവും 105 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി പ്രതി എക്സൈസിന്റെ പിടിയിൽ

eiZCIZ275658

 

വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി. മോഹൻ കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഭരതന്നൂർ നെല്ലിക്കുന്ന് ഗവൺമെന്റ് എൽ.പി സ്കൂളിന് എതിർവശം അനിൽ കുമാറിന്റെ വക കെട്ടിടത്തിൽ നിന്നും ഒന്നര ലിറ്റർ ചാരായവും 105 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്ത് കെട്ടിടം വാടകക്ക് എടുത്തു ചാരായവാറ്റ് നടത്തിവന്ന ഭരതന്നൂർ മാറനാട് സിജി മന്ദിരത്തിൽ കള്ളനോട്ട് സാബു എന്ന് വിളിക്കുന്ന ഷാബുവിനെ(45) അറസ്റ്റ് ചെയ്തു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ രണ്ടാഴ്ചയായി ഈ സ്ഥലം എക്സൈസ് നിരീക്ഷണത്തിലായിരുന്നു. അസമയങ്ങളിൽ ഈ കെട്ടിടത്തിൽ വച്ച് ചാരായ വാറ്റ് നടത്തിയശേഷം അതിരാവിലെ ആവശ്യക്കാർക്ക് എത്തിച്ചു നൽകുകയാണ് പ്രതി ചെയ്തിരുന്നത്. ഒരു ലിറ്റർ ചാരായത്തിന് 1500 രൂപ നിരക്കിലാണ് വിൽപ്പന നടത്തി വന്നത്. കാട്ടു പന്നിയെ വേട്ടയാടികൊന്നു മാംസവില്പന നടത്തിയതിന് 2 വർഷം മുമ്പ് ഷാബുവിനെ പാലോട് ഫോറസ്റ്റ് അറസ്റ്റ് ചെയ്തു കേസെടുത്തിട്ടുള്ളതാണ്.

എക്സൈസ് പ്രിവന്റീവ് ഓഫീസർ പി. ഡി. പ്രസാദിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ ഷാജി , സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണു. എംഎസ് അർജുൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ലിജി, ഡ്രൈവർ സലിം എന്നിവർ പങ്കെടുത്തു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!