
നെടുമങ്ങാട് : നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നെടുമങ്ങാട്, വാളിക്കോട്, പത്താംകല്ല്, അഴീക്കോട്, അരുവിക്കര, വെള്ളനാട്, എന്നിവിടങ്ങളിൽ പട്രോൾ ചെയ്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപത്തെ വിവിധ വ്യാപാര സ്ഥലങ്ങളിൽ വ്യാപകമായി പരിശോധന നടത്തി യതിൽ 38kg പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുകയും 128 cotpa കേസുകളിലായി 25600/- രൂപ പിഴ ഈടാക്കി. പ്രിവന്റ്റീവ് ഓഫീസർമാരായ അനിൽകുമാർ, നാസറുദ്ദീൻ സിവിൽ എക്സൈസ് ഓഫീസർമാരായ ഷജിം, ഷജീർ, ശ്രീകേഷ്, ശ്രീകാന്ത് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.



