‘ഓപ്പറേഷൻ സൈലൻസ് ‘- പാലക്കാട്‌ നിന്ന് മോഷണം പോയ ബൈക്ക് കിളിമാനൂരിൽ കണ്ടെത്തി.

ei5X7U992885

 

കിളിമാനൂർ : മോട്ടോർ വാഹന വകുപ്പിൻ്റെ ഓപ്പറേഷൻ സൈലൻസ് ‘ എന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി പാലക്കാട്‌ ജില്ലയിലെ അഗളി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കളവുപോയ KL-20-N-2116 നമ്പർ മോട്ടോർസൈക്കിൾ തിരുവനന്തപുരം കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പിടിയിലായി.

തിരുവനന്തപുരം ആർ.ടി.ഒ എൻഫോഴ്സ്മെൻ്റ് നടത്തിയ പരിശോധനയിൽ നമ്പർ പ്ലേറ്റ് മാറാൻ എത്തിയ വാഹനത്തിൻ്റെ ചിത്രം എടുത്തിരുന്നു. വാഹനം ഓടിച്ച വ്യക്തി വാഹനവുമായി കടന്ന് കളഞ്ഞതിനാൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കേസെടുത്ത് ഉടമയെ ബന്ധപ്പെട്ടപ്പോഴാണ് നാല് ദിവസം മുമ്പ് അഗളിയിലെ സ്വന്തം വീട്ടിൽ നിന്നും മോഷണം പോയ വിവരം അറിയുന്നത്.

തിരുവനന്തപുരം ആർ.ടി.ഒ എൻഫോഴ്സ്മെൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രാംജി.കെ കരണിൻ്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ മുരളീധരൻ പിള്ള, വിജേഷ് വി ,സജി എന്നിവരാണ് വാഹനം കണ്ടെത്തിയത്. തുടർന്ന് വിവരം പോലീസിന് കൈമാറുകയതിൻ്റെ അടിസ്ഥാനത്തിൽ അഗളിയിൽ നിന്നും പോലീസ് എത്തി എസ്.ഐ പഴനിസ്വാമിയുടെ നേതൃത്വത്തിൽ സി.പി.ഒ മാരായ രതീഷ് കുമാർ, അജയൻ സി കെ, ഡ്രൈവർ ജയൻ കെ എന്നിവർ പുലർച്ചെ എത്തി തിരച്ചിൽ നടത്തി നഗരൂർ സ്റ്റേഷൻ പരിധിയിൽ നിന്നും ഉച്ചയോടെ ബൈക്ക് കസ്റ്റഡിയിൽ എടുത്തു.നിരവധി കേസുകളിൽ കുറ്റവാളിയായ പ്രതി ഒളിവിലാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!