അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത്‌ കുടുംബശ്രീ തെരഞ്ഞെടുപ്പിൽ 18സീറ്റിൽ 11ഉം എൽഡിഎഫ് നേടി.

eiEHUHB51643

 

അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത്‌ കുടുംബശ്രീ തെരഞ്ഞെടുപ്പിൽ 18സീറ്റിൽ 11ഉം എൽഡിഎഫ് നേടി. ചെയർപേഴ്സനായി ആർ. ഷീജ, വൈസ് ചെയർപേഴ്സനായി എൻ. പ്രഭ എന്നിവർ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടു. അണ്ടൂർക്കോണം പഞ്ചായത്ത്‌ ഹാളിൽ വെച്ചാണ് തെരഞ്ഞെടുപ്പു നടന്നത്. സിപിഐ. എം ന്റെ നേതൃത്വത്തിൽ വിജയിച്ച സിഡിഎസ് മെമ്പർമാർക്ക് സ്വീകരണം നൽകി.ആഹ്ലാദ പ്രകടനം നടന്നു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹരികുമാർ, വൈസ് പ്രസിഡന്റ്‌ മാജിദ ബീവി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മണി മധു, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സോമൻ നായർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ റഫീഖ്, വാർഡ് മെമ്പർമാരും,പാർട്ടി പ്രമുഖർ തുടങ്ങിയവർ നേതൃത്വം നൽകി. വിജയികളായ ഭാരവാഹികൾ 21ന് പഞ്ചായത്തിൽ ചുമതല ഏറ്റെടുക്കുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!