നെടുമങ്ങാട്ട് മധ്യവയസ്കയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

eiPGNFA53109

 

മധ്യവയസ്കയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. അറസ്റ്റു ചെയ്യാൻ ശ്രമിച്ച എസ്ഐയെ കുത്തി പരിക്കേൽപ്പിച്ചു. നെടുമങ്ങാട് മഞ്ച നെല്ലിപ്പാറ പേരുമല പുത്തൻ വീട്ടിൽ മുഹമ്മദ് ഷാഫി(43)യാണ് അറസ്റ്റിലായത്. അറസ്റ്റ്‌ ചെയ്യാൻ ശ്രമിക്കുന്നതിനിടെ നെടുമങ്ങാട് എസ്ഐ സുനിൽ ഗോപിയെ ഇയാൾ കൈയിൽ കരുതിയ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. കൈവിരലുകൾക്ക് സാരമായി പരിക്കേറ്റ സുനിൽ ഗോപി നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സതേടി.
ബുധൻ വൈകിട്ട് നെടുമങ്ങാട് ഒരു കടയിൽ മാസ്ക് വാങ്ങാനെന്ന വ്യാജേന എത്തിയ ഇയാൾ കട നടത്തിപ്പുകാരിയായ മധ്യവയസ്കയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ബഹളം കേട്ടെത്തിയ സമീപകടക്കാരനെ ഇയാൾ കത്തികാട്ടി ഭീഷണിപ്പെടുത്തി. ആളുകൂടിയപ്പോൾ ഒടിരക്ഷപ്പെട്ടു. സമീപത്തെ മദ്യവിൽപ്പനശാലയിൽനിന്ന്‌ പിന്നീട്‌ ഇയാളെ നെടുമങ്ങാട് എസ്ഐ സുനിൽ ഗോപിയും പൊലീസുകാരും ചേർന്ന് പിടികൂടി. ഇതിനിടയിലാണ് എസ്ഐയെ കുത്തി പരിക്കേൽപ്പിച്ചത്. സ്ഥിരം മദ്യപാനിയായ ഷാഫി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. മധ്യവയസ്ക നൽകിയ പരാതിയിൽ പീഡനശ്രമത്തിനും കേസെടുത്തു. നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാറും അറസ്റ്റിന് നേതൃത്വം നൽകി. കോടതി പ്രതിയെ റിമാൻഡ്‌ ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!