ഫെബ്രുവരി 21 മാതൃഭാഷാ ദിനത്തിന് മുന്നോടിയായി മലയാള വാരാഘോഷ പ്രവർത്തനങ്ങളുടെ ഭാഗമായി ചെമ്പൂര് എൽ പി എസിലെ കുരുന്നുകൾ മഹാകവി കുമാരനാശാൻ്റെ ജീവിത സ്പന്ദനങ്ങൾ തുടിക്കുന്ന തോന്നയ്ക്കൽ ആശാൻ സ്മാരകം സന്ദർശിച്ചു.
കേവലമൊരു പഠനയാത്രയ്ക്കപ്പുറം മഹാകവിയുടെ ജീവിതത്തേയും കൃതികളേയും കടന്നു തൊട്ടറിഞ്ഞു കൊണ്ടുള്ള നേരനുഭവങ്ങളിലൂടെയാണ് കുഞ്ഞുങ്ങൾ കടന്നുപോയത്.
കവിയുടെ കൃതികളുടെ കൈയെഴുത്തുപ്രതികൾ, കവിതകളുടെ ശില്പാവിഷ്കാരങ്ങൾ, കാവ്യങ്ങളെ അടിസ്ഥാനമാക്കിയ ചുവർച്ചിത്രങ്ങൾ, കവിക്ക് ലഭിച്ച പുരസ്കാരങ്ങൾ എന്നിവ കുട്ടികൾ കണ്ടറിഞ്ഞു.
മലയാള വാരാഘോഷം എന്ന പേരിൽ നിരവധി പ്രവർത്തനങ്ങളാണ് ഗവ: എൽ പി എസ് ചെമ്പൂര് സംഘടിപ്പിച്ചിരിക്കുന്നത്.അക്ഷരവൃക്ഷം, പുസ്തകങ്ങളിലൂടെ, മലയാള കവിതകളുടെ ദൃശ്യാവിഷ്ക്കാരങ്ങൾ, പാട്ടിലിരിക്കാം, കൂട്ടുകൂടാം തുടങ്ങി നിരവധി, മലയാളത്തണലൊരുക്കാം തുടങ്ങി നിരവധി പ്രവർത്തനങ്ങളുടെ ഒരുക്കങ്ങളിലാണ് കുട്ടികൾ.