കുറ്റിച്ചലിൽ ലക്ഷൾ മുടക്കി നിർമിച്ച പബ്ലിക് കംഫർട്ട് സ്റ്റേഷൻ അടഞ്ഞുതന്നെ

eiAZZI550991

 

കുറ്റിച്ചൽ: കുറ്റിച്ചലിൽ ലക്ഷൾ മുടക്കി നിർമിച്ച പബ്ലിക് കംഫർട്ട് സ്റ്റേഷൻ അടഞ്ഞുതന്നെ കിടക്കുന്നുവെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.2009-2010 കാലഘട്ടത്തിലാണ് കംഫർട്ട് സ്റ്റേഷൻ നിർമിച്ചത്.

വ്യാപാരികൾക്കും നാട്ടുകാർക്കും യാത്രക്കാർക്കും വേണ്ടിയാണു കുറ്റിച്ചൽ ജംഗ്ഷന് സമീപത്തായി ഗ്രാമ പഞ്ചായത്ത് കംഫർട്ട് സ്റ്റേഷൻ നിർമിച്ചത് മാത്രമല്ല, മികച്ച മാലിന്യമുക്ത പഞ്ചായത്തിനായി ലഭിച്ച നിർമ്മൽ പുരസ്ക്കാര തുക കൊണ്ടാണ് ഈ കംഫർട്ട് സ്റ്റേഷൻ നിർമിച്ചത്. പ്രധാന കേന്ദ്രമാണ് കുറ്റിച്ചല്‍ ജംഗ്ഷൻ. അതുകൊണ്ടാണ് ഇവിടെ തന്നെ കംഫർട്ട് സ്റ്റേഷൻ നിർമിച്ചത്. ഇവിടെ എത്തിയ ശേഷമാണ് കള്ളിക്കാട്, നെടുമങ്ങാട്, കാട്ടാക്കട ഭാഗങ്ങളിലേക്ക് പോകേണ്ടത്. ആദിവാസികളും മറ്റ് പിന്നോക്ക ജനവിഭാഗങ്ങളും ഉള്‍പ്പെടെയുള്ളവരുടെ പ്രധാന ജംഗ്ഷനാണ് കുറ്റിച്ചൽ. വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്ത് ഓഫീസ്, ബാങ്ക്, കൃഷി ഓഫീസ് എന്നിവ സ്ഥിതി ചെയ്യുന്ന കുറ്റിച്ചൽ എത്തുന്നവർക്ക് പ്രാഥമികാവശ്യം നിറവേറ്റാൻ പൊതുടോയ്‌ലെറ്റ് ഇല്ല. ഈ ആവശ്യം ശക്തമായപ്പോഴാണ് നെടുമങ്ങാട് -ഷോര്‍ളക്കോട് മലയോര ഹൈവേയുടെ സൈഡിൽ കുറ്റിച്ചൽ ജംഗ്ഷനടുത്തായി ലക്ഷങ്ങൾ മുടക്കി ടോയ്‌ലെറ്റ് നിർമ്മിച്ചത്. എന്നാൽ കുറച്ച് ദിവസങ്ങൾ മാത്രം തുറന്നുകൊടുത്തെങ്കിലും പിന്നീട് ഇത് പൂട്ടുകയായിരുന്നുവെന്നാണ് പരാതി ഉയരുന്നത്. അടിയന്ത്രമായി കംഫർട്ട് സ്റ്റേഷൻ തുറക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!