Search
Close this search box.

ആലംകോട് മേഖലയിൽ വ്യാപക മോഷണവും മോഷണശ്രമവും….

eiABSW416036

 

ആലംകോട്: ആലംകോട് മേഖലയിൽ വ്യാപക മോഷണവും മോഷണശ്രമവും. ജംഗ്ഷനിലെ 4 കടകളിലാണ് മോഷ്ടാവ് കടന്നു കയറിയത്.മുഹമ്മദ് സാലിസൺസ്, ഫിംഗർ എയിറ്റ്, ഗ്രീൻ ഐഡിയ കൺസ്ട്രക്ഷൻ, നെക്സ്റ്റ് മൊബൈൽ എന്നിവിടങ്ങളിൾ കയറിയ മോഷ്ടാവിന്റെ ചിത്രം മൊബൈൽ കടയിലെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. പുലർച്ചെ 5 :25ഓടെയാണ് മൊബൈൽ കടയിൽ കയറിയതായി മനസ്സിലാക്കുന്നത്. ഒരു കടയിൽ നിന്ന് 9000 ത്തോളം രൂപയും മൊബൈൽ കടയിൽ നിന്ന് വിലപിടിപ്പുള്ള സാധങ്ങളും നഷ്ടമായതായി പറയുന്നു. മറ്റു കടകളിൽ കവർച്ചാ ശ്രമവും നഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്.ഗ്രീൻ ഐഡിയയിൽ മേശക്കകത്ത് 18,000 രൂപ ഉണ്ടായിരുന്നെങ്കിലും മേശ തുറക്കാൻ കഴിയാത്തതിനാൽ പണം നഷ്ടമായില്ല. ആറ്റിങ്ങൽ പോലീസ് അന്വേഷണം ഊർജിതമാക്കി.

അതേ സമയം, ഇടയ്ക്കിടെയുള്ള മോഷണവും കവർച്ചാ ശ്രമവും വ്യാപാരികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും പോലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ആലംകോട് യൂണിറ്റ് പ്രസിഡന്റ്‌ സുലൈമാൻ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!