സ്കൂട്ടറിൽ കറങ്ങി കഞ്ചാവ് വിൽപ്പന: ചുള്ളിമാനൂർ സ്വദേശികളായ രണ്ടുപേർ പിടിയിൽ..

eiRDQLR22617

 

ചുള്ളിമാനൂർ : നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നെടുമങ്ങാട് ചുള്ളിമാനൂർ എന്ന സ്ഥലത്ത് വെച്ച് നടത്തിയ വാഹനപരിശോധനയിൽ KL.21.T.4069 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള ഹോണ്ട ഡിയോ സ്കൂട്ടറിൽ 110ഗ്രാം കഞ്ചാവ് കടത്തിയ കുറ്റത്തിന് വഞ്ചുവം സ്വദേശികളായ അൻഷാദ്, അനസ് എന്നിവർക്കെതിരെ NDPS നിയമപ്രകാരം കേസെടുത്തു. നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായ ബി. ആർ സുരൂപിന്റെ നേതൃത്വത്തിൽ പ്രിവന്റ്റീവ് ഓഫീസർമാരായ അനിൽകുമാർ, നാസറുദ്ദീൻ സിവിൽ എക്സൈസ് ഓഫീസർമാരായ നജിമുദ്ദീൻ, ഷജിം, ഷജീർ, മുഹമ്മദ് മിലാദ്, ശ്രീകേഷ്, അധിൽ എന്നിവരടങ്ങുന്ന സംഘമാണ് കേസെടുത്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!