തട്ടത്തുമല ചാറയം റോഡ് ബിഎംബിസിയിൽ ഹൈടെക്കായി പുനർനിർമിക്കുന്നു.

4-997434

 

പഴയകുന്നുമ്മേൽ പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നും തിരുവനന്തപുരം, കൊല്ലം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നതുമായ തട്ടത്തുമല ചാറയം റോഡ് ബിഎംബിസിയിൽ ഹൈടെക്കായി പുനർനിർമിക്കുന്നു. പ്രദേശവാസികളുടെ ഏറെക്കാലമായുള്ള ആ​ഗ്രഹമായിരുന്നു ഈ റോഡ് ആധുനികവൽക്കരിക്കുന്നത്.  സംസ്ഥാന സർക്കാരിന്റെ 2020–21 സാമ്പത്തികവർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തിയ  റോഡിന് നവീകരണത്തിനായി എട്ടുകോടി രൂപയാണ് അനുവദിച്ചത്.
റോഡിന്റെ നിർമാണോദ്ഘാടനം പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് വീഡിയോ കോൺഫറൻസിങ്ങിലൂടെ നിർവഹിച്ചു. ഒ എസ് അംബിക എംഎൽഎ അധ്യക്ഷയായി.  പൊതുമരാമത്ത് നിരത്ത് വിഭാ​ഗം ചീഫ് എ‍ൻജിനിയർ അജിത് രാമചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.
പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡന്റ് കെ രാജേന്ദ്രൻ, ​ജി ജി ഗിരികൃഷ്ണൻ, എസ് വി ഷീബ, എസ് സിബി, ജി എൽ അജീഷ്, എ ഷീല, പി ഹരീഷ്, അനിൽകുമാർ, ​ഗിരിജകുമാരി, എൻ എസ് അജ്മൽ, എൻ സലിൽ തുടങ്ങിയവർ സംസാരിച്ചു. എക്സിക്യൂട്ടീവ് എൻജിനിയർ ജ്യോതി സ്വാ​ഗതവും അസി. എൻജിനിയർ അരവിന്ദ് നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!