ഇടവ ഗ്രാമപഞ്ചായത്തിൽ 51.30 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച വെൺകുളം പൊയ്ക ശിവപാർവതി ക്ഷേത്രം വാട്ടർ ടാങ്ക് റോഡ് വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക് അദ്ധ്യക്ഷത വഹിച്ചു.വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹർഷാദ് സാബു,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭ ആർ.എസ്.കുമാർ ,ജില്ലാ പഞ്ചായത്ത് അംഗം ഗീതാ നസീർ ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സുനിത.എസ്.ബാബു,സീനത്ത്,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സതീശൻ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു,വാർഡ് മെമ്പർമാരായ ശ്രീദേവി,സിമിലിയ,ജെസി,ഹാരിസ്, ഷിബു,പി.സി.ബാബു,സരസാംഗൻ തുടങ്ങിയവർ സംബന്ധിച്ചു.