വർക്കല മണ്ഡലത്തിലെ 14 റോഡുകൾക്കായി 1 കോടി 54 ലക്ഷം രൂപ അനുവദിച്ചു.

ei9KQ3953603

 

വർക്കല മണ്ഡലത്തിൽ  മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽനിന്ന്‌ നാല്‌ റോഡിന്‌ 60 ലക്ഷം രൂപയും റവന്യു വകുപ്പിന്റെ  ഫ്ലഡ് റിലീഫ് ഫണ്ടിൽനിന്ന്‌ 10 റോഡിന്‌ 94 ലക്ഷം രൂപയും അനുവദിച്ചതായി വി ജോയി എംഎൽഎ അറിയിച്ചു.

നാവായിക്കുളം പഞ്ചായത്തിൽ മുത്താന – കൊടുവേലികോണം പറകുന്ന് റോഡിന് 20 ലക്ഷം. ഞാറയിൽകോണം തെങ്ങുവിള കാട്ടുവള്ളി കുടവൂർ ഏലാ റോഡ് – 15 ലക്ഷം. കുടവൂർ – കണിയാകോണം– കാഞ്ഞിരംവിള റോഡ് – 15 ലക്ഷം, പയ്യൻമുക്ക് – നാഗരുകാവ് ബ്രാഹ്മണശ്ശേരി റോഡ് – 10 ലക്ഷം, നാവായികുളം–  കുന്നുംപുറം റോഡ് എട്ട്‌ ലക്ഷം, വെട്ടിയറ – പോളച്ചിറ റോഡ് -10 ലക്ഷം. പറകുന്ന് –- ആനപൊയ്ക റോഡ് -10 ലക്ഷം, പുല്ലൂർമുക്ക് -– കാട്ടിൽ തൈക്കാവ് റോഡ് -10 ലക്ഷം, ഞാറയിൽകോണം -– കാട്ടുവള്ളികോണം റോഡ് 10 ലക്ഷം, ചെമ്മരുതി പഞ്ചായത്തിൽ ആശാരിമുക്ക് – പടിഞ്ഞാറ്റേതിൽ റോഡ് – എട്ട്‌ ലക്ഷം. മൺട്രോതോട് – കുറ്റൂർ –മടത്തിവിളാകം റോഡ് – 10 ലക്ഷം, മടവൂർ പഞ്ചായത്തിൽ ആനകുന്നം -–വിളയിൽ വാതുക്കൽ – ലാവേറ്റി പൊയ്ക റോഡ് – എട്ട്‌ ലക്ഷം, പുലിയൂർകോണം –അടുകോട്ടുകോണം –അങ്കണവാടി റോഡ് -10 ലക്ഷം, വർക്കല നഗരസഭയിൽ ഓടയം -– കല്ലുവിള റോഡ് – 10 ലക്ഷം എന്നിങ്ങനെയാണ് തുകകൾ അനുവദിച്ചത്‌.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!