ഒറ്റൂർ : സംസ്ഥാന സർക്കാരിന്റെ ഹാർബർ എഞ്ചിനീയറിംഗ് ഫണ്ടിൽ നിന്നും മുപ്പത്തിയാറു ലക്ഷത്തി നാൽപതിനായിരം രൂപ ചെലവഴിച്ച് നവീകരിക്കുന്ന ഒറ്റൂർ ഗ്രാമപഞ്ചായത്തിലെ കൂട്ടിക്കട – കാഞ്ഞിരംവിള റോഡിൻ്റെ പ്രവർത്തനോദ്ഘാടനം എംഎൽഎ ഒഎസ് അംബിക നിർവഹിച്ചു. ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ബീന അദ്ധ്യക്ഷയായ യോഗത്തിൽ ഒറ്റൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.ജയപ്രകാശ് സ്വാഗതവും ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. സത്യ ബാബു നന്ദിയും പറഞ്ഞു, ജില്ലാ പഞ്ചായത്ത് അംഗം വി.പ്രിയദർശിനി, ബ്ലോക്ക് ഡിവിഷൻ മെമ്പർ ഡി.എസ് പ്രദീപ്, പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഒ.ലിജ, ഗ്രാമപഞ്ചായത്ത് മെമ്പർ ഷിബി എസ്, ഒറ്റൂർ എസ്. സി. ബി പ്രസിഡൻറ്, ഡി കാന്തിലാൽ എന്നിവർ സംസാരിച്ചു.