Search
Close this search box.

ആറ്റിങ്ങൽ പൂവൻപാറയിൽ 3 വാഹനങ്ങൾ അപകടത്തിൽപെട്ടു, 3 പേർക്ക് പരിക്ക്

eiJ217353824

 

ആറ്റിങ്ങൽ : ദേശീയപാതയിൽ ആറ്റിങ്ങൽ പൂവൻപാറ വഴിയോരക്കടക്ക് സമീപം നടന്ന വാഹനാപകടത്തിൽ 3 പേർക്ക് പരിക്ക്. മാരുതി ഒംനിയും , ഡിസയർ കാറും കൂട്ടിയിടിച്ചപ്പോൾ അതുവഴി വന്ന ഇരുചക്ര വാഹനവും അപകടത്തിൽപ്പെട്ടു. മൂന്നു വാഹനങ്ങളും ഓടിച്ചിരുന്നവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഓംനി ഡ്രൈവർ കൂട്ടിക്കട വിജയകുമാറിനെയാണ് തിരിച്ചറിഞ്ഞതെന്ന് ആറ്റിങ്ങൽ ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. അപകട വിവരം അറിഞ്ഞ ഉടൻ തന്നെ ആറ്റിങ്ങൽ ഫയർഫോഴ്സ് എത്തി തുടർ നടപടികൾ സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!