മാർച്ച് 15ന് കേരള വാട്ടർ അതോറിറ്റിയിൽ നടക്കുന്ന റഫറണ്ടത്തിൽ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയനെ (CITU) ബഹുഭൂരിപക്ഷത്തിൻ്റെയും സംഘടനയായി തെരഞ്ഞെടുക്കുന്നതിനു വേണ്ടിയുള്ള പ്രർത്തനങ്ങളുടെ സഹായത്തിനായി ആറ്റിങ്ങൽ ഡിവിഷൻ തലസംഘാടക സമിതി രൂപീകരിച്ചു.രൂപീകരണ യോഗം സിഐറ്റിയു ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡൻറ് സി.പി.അരുൺ അദ്ധ്യക്ഷത വഹിച്ചു. സിഐറ്റിയു നേതാക്കളായ എം.മുരളി, സി.ചന്ദ്രബോസ്, ആർ.പി.അജി, എൻ ജി ഒ യൂണിയൻ നേതാക്കളായ ആർ.എസ് സുരേഷ് യു. അനു, യൂണിയൻ നേതാക്കളായ സി.സുരേഷ് ബാബു, ആർ.ജയകുമാർ തുടങ്ങിയവർ സംസാരിച്ചു. രക്ഷാധികാരികളായി ഒ.എസ്.അംബിക എം.എൽ.എ, അഡ്വ.ബി.സത്യൻ എക്സ് എം.എൽ. എ മുനിസിപ്പൽ ചെയർപേഴ്സൻ അഡ്വ.കുമാരി, പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ബി.പി.മുരളി, ആർ.രാമു, ജില്ലാ കമ്മറ്റിയംഗങ്ങളായ ആർ.സുഭാഷ്, അഡ്വ. ആറ്റിങ്ങൽ ജി.സുഗുണൻ, അഡ്വ.ഷൈലജാബീഗം, വി.എ വിനീഷ്, ഏര്യാ സെക്രട്ടറി അഡ്വ.എസ്. ലെനിൻ, എം.മുരളി സി.ചന്ദ്രബോസ്, സി.ദേവരാജൻ തുടങ്ങിയവർ രക്ഷാധികാരികളായും അഞ്ചുതെങ്ങ് സുരേന്ദ്രനെ ചെയർമാനായും ജയകുമാറിനെ ജനറൽ കൺവീനറായും 101 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.